ജല പീരങ്കി പ്രയോഗിക്കുന്ന പൊലീസിന് നേരെ  വാട്ടർ ബലൂൺ എറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം : കോട്ടയം കളക്ടറേറ്റിൽ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് : പൊലീസ് ജലപീരങ്കി പ്രയോഗിച്ചു : ചിന്റു കുര്യൻ ജോയ്ക്ക് പരിക്ക് : വീഡിയോ കാണാം

കോട്ടയം : വെള്ളക്കര കൂട്ടിയ എൽഡിഎഫ് സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റിൽ മാർച്ചിൽ പോലീസിന് നേരെ വാട്ടർ ബലൂൺ ഏറ്. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കോട്ടയം ഗാന്ധി സ്കോറിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റ് ഗേറ്റിനു മുന്നിൽ എത്തിയശേഷം പോലീസിന് നേരെ വാട്ടർ ബലൂൺ എറിയുകയായിരുന്നു. വെള്ളം നിറച്ച ബലൂണുകളാണ് പോലീസ് സംഗത്തിന് നേരെ പ്രവർത്തകർ എറിഞ്ഞത്.  പോലീസുമായുള്ള സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയിക്ക് പരിക്കേറ്റു.

Advertisements

വെള്ളക്കരം വർദ്ധിപ്പിച്ചതിലും ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ്ലേക്ക് മാർച്ച് നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി പ്രവർത്തകരെ തടഞ്ഞു. ഈ ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് പ്രവർത്തകർ പോലീസിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷവും പ്രവർത്തകർ പോലീസിന് നേരെ വാട്ടർ ബലൂൺ പ്രയോഗിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ പോലീസിനെ നേരെ ചപ്പും ചെടിയും കല്ലും കമ്പും വലിച്ചെറിയുകയും ചെയ്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.