മണിക്കൂറുകളുടെ വ്യത്യാസത്തിൽ മണർകാട് രണ്ട് അപകടം: നിയന്ത്രണം വിട്ട സ്‌കൂട്ടർ ആശുപത്രി മതിലിൽ ഇടിച്ചു കയറി; വൺവേ തെറ്റിച്ചെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചു; രണ്ട് അപകടങ്ങളിലായി രണ്ട് യുവാക്കൾക്ക് പരിക്ക്

മണർകാട്: നിയന്ത്രണം വിട്ട സ്‌കൂട്ടർ ആശുപത്രി മതിലിലേക്ക് ഇടിച്ചു കയറി യുവാവിന് പരിക്ക്. മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മതിലിൽ സ്‌കൂട്ടർ ഇടിച്ചാണ് അയർക്കുന്നം തൂത്തൂട്ടി സ്വദേശിയായ യുവാവിന് പരിക്കേറ്റത്. തൂത്തുട്ടി സ്വദേശി അഖിലിനെയാണ് (24) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisements

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മതിലിലേക്കാണ് സ്‌കൂട്ടർ ഇടിച്ചു കയറിയത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, ആശുപത്രിയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി. മണർകാട് പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ മണർകാട് കവലയിൽ വൺവേ ബൈപ്പാസ് റോഡിലായിരുന്നു അപകടം. വൺവേ ബൈപ്പാസ് റോഡിൽ തെറ്റായ ദിശയിൽ എത്തിയ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനെ സ്ഥലത്തെത്തിയ മണർകാട് പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

Hot Topics

Related Articles