കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്കുള്ളിൽ പൊലീസുകാരനെ തല്ലിയും തള്ളിയും താഴെവീഴ്ത്തി അഴിഞ്ഞാടി എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ ഗുണ്ടാ അതിക്രമം. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയാണ് ആശുപത്രിയ്ക്കുള്ളിൽ അഴിഞ്ഞാടി എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അതിക്രമവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചത്. മുതിർന്ന എസ്.എഫ്.ഐ ഡിവൈഎഫ്ഐ നേതാക്കളുടെ വാക്കിന് പുല്ല് വില കൽപ്പിച്ച് അഴിഞ്ഞാടിയ അക്രമിയായ എസ്.എഫ്.ഐ ജില്ലാ പ്രസഡിന്റ് ആശുപത്രിയ്ക്കുള്ളിൽ കയറിയാണ് പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതും തള്ളി താഴെയിട്ടതും. വീഡിയോയും ചിത്രങ്ങളും പകർത്തിയ ജാഗ്രതാ ന്യൂസ് ലൈവിന്റെ ക്യാമറാമാന്റെ ഫോൺ പിടിച്ചു വാങ്ങുകയും, കൈ തിരിച്ച് പിടിക്കുകയും ചെയ്തു അക്രമിയായ എസ്.എഫ്.ഐ നേതാവ്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ പോലീസുകാർക്കെതിരെ അടക്കം കൊലവിളിയുമായി പാഞ്ഞടുക്കുകയായിരുന്നു എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കൂടിയായ ബി ആഷിക്ക്.
കോട്ടയം സി.എം.എസ് കോളേജിനു മുന്നിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ ജില്ലാ ജനറൽ ആശുപത്രിയ്ക്കു മുന്നിൽ സംഘർഷമുണ്ടായത്. കെ എസ് യു പ്രവർത്തകരെ ആക്രമിക്കാൻ മുന്നിൽ നിന്ന ഇയാൾ പൊലീസിനേയും ആക്രമിച്ചു. ക്വാഷ്യാലിറ്റിയിൽ ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിന്ന പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഇയാൾ ഇയാളെ മറിച്ച് താഴെയിട്ടു. ജില്ലാ ജനറൽ ആശുപത്രിയിൽ തമ്മിലടിച്ച പ്രവർത്തകരെ നിയന്ത്രിക്കാനെത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ഇയാൾ കയ്യേറ്റം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ പോലീസിന് നേരെ തെറിവിളികളുമായി പാഞ്ഞടുക്കുകയായിരുന്നു. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യ പ്രവർത്തകർക്ക് നേരെയും ഇയാൾ കൊലവിളിയുമായി പാഞ്ഞടുത്തു. ജാഗ്രതാ ന്യൂസ് ലൈവിന്റെ ക്യാമറാമാൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. മൊബൈൽ ഫോൺ തിരികെ പിടിച്ചു വാങ്ങാൻ ശ്രമിച്ചതോടെ മാധ്യമ പ്രവർത്തകരേയും ഇയാൾ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന്, ക്യാമറാമാന്റെ കൈ പിടിച്ച് തിരിയ്ക്കുകയും ചെയ്തു. പിന്നീട്, ഇതിനെ ചോദ്യം ചെയ്തതോടെ ഫോൺ തിരിച്ച് നൽകിയില്ലേ, മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചേനെ എന്ന മറുപടിയാണ് നൽകിയത്.
വിദ്യാർത്ഥികൾക്കിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത ഇയാൾ ആക്രമണങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണെന്ന് ഒപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ തന്നെ പറയുന്നു. മുൻപ് കോട്ടയം മെഡി്ക്കൽ കോളേജിനുള്ളിലും സമാന രീതിയിലുള്ള ആക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോട്ടയം തിരുവാതുക്കൽ സ്വദേശിയായ ഇയാൾ മുൻപ് പുതുപ്പള്ളി ഏരിയ ഭാരവാഹിയായിരുന്നു. ജില്ലാ ഉപഭാരവാഹി പോലുമല്ലാതിരുന്ന ഇയാൾ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തെ ചാക്കിലാക്കി അധികാരം പിടിച്ചെടക്കുകയായിരുന്നു. ഇതും എസ്.എഫ്.ഐയിൽ വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സംഘടന നേതൃത്വത്തിൽ അന്നേ പരാജയമായിരുന്ന ഇയാളെ ജില്ലാ പ്രസിഡന്റ് ആക്കിയതിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്കുള്ളിൽ ശക്തമായ പ്രതിഷേധങ്ങളുയർന്നിരുന്നു. കഴിവുറ്റ ഒട്ടനവധി പ്രവർത്തകർ ഉള്ളപ്പോഴായിരുന്നു ജില്ലാ പ്രസിഡന്റായി ഇയാളുടെ കടന്ന് വരവ് എന്നാൽ ഇതിപ്പോൾ എസ്എഫ്ഐക്ക് ആകെത്തന്നെ തലവേദനയാവുകയാണ്. അക്രമകാരിയും പൊതുവേദിയിൽ ഗുണ്ടയെപോലെ പെരുമാറുകയും ചെയ്യുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ പോലും തള്ളിപ്പറയുകയാണ് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.