കോട്ടയം: തിരുനക്കരയിലെ ബസ്സ്റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കാനുള്ള നീക്കം ഇന്നത്തേക്ക് നഗരസഭ ഉപേക്ഷിച്ചു.
ഒഴിപ്പിക്കാനെത്തിയ നഗരസഭാ അധികൃതർ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. ബസ് സ്റ്റാൻഡിനുള്ളിലെ കടമുറികൾ ഒഴിപ്പിക്കാ നീക്കത്തിനെതിരെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും ചേർന്ന് കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് അധികൃതർ മടങ്ങിയത്.
ഇന്ന് രാവിലെ കടകൾ ഒഴിപ്പിക്കാനെത്തുന്നെ നഗരസഭാ അധികൃതരെ തടയാൻ സ്റ്റാൻഡിനുള്ളിലെ എല്ലാ കവാടങ്ങളും ഉപരോധിച്ച് ഇവർ നിലയുറപ്പിച്ചിരുന്നു. തോമസ് ചാഴിക്കാടൻ എം.പി., കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്‌കുട്ടി യടക്കമുള്ളവരും പ്രതിഷേധിച്ച് സ്ഥലത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൻ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
എന്നാൽ ഇന്നത്തേക്ക് ഒഴിപ്പിക്കൽ ഉപേക്ഷിച്ചു വെങ്കിലും അടുത്ത ദിവസം ഇവർ വീണ്ടും നടപടികൾക്കായി എത്തുമെന്നാണ് വിവരം.