തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് മാതംഗി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി; ആഘോഷങ്ങൾക്ക് ഇന്ന് മൂന്നാം ഉത്സവദിനം

തിരുനക്കരം: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് മൂന്നാം ദിനം. തിരുനക്കരയുടെ ആഘോഷരാവുകൾ ആവേശത്തിലേയ്ക്കു കടക്കുന്ന ദിനങ്ങളാണ് തിരുനക്കരയിൽ ഇപ്പോൾ അരങ്ങേറുന്നത്. വരും ദിവസങ്ങൾ തിരുനക്കരയുടെ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരും. ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി രാവിലെ ശ്രീബലി എഴുന്നെള്ളിപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലി ദർശനം നടക്കും. വൈകിട്ട് ഒൻപതു മുതൽ പത്തു വരെ വിളക്കിന് എഴുന്നെള്ളിപ്പും ക്ഷേത്രത്തിൽ നടക്കും.

Advertisements

കലാമണ്ഡപത്തിൽ രാവിലെ ഒൻപതിന് ഭാഗവതപാരായണത്തോടെ പരിപാടികൾ ആരംഭിച്ചു. 11 മുതൽ പന്ത്രണ്ട് വരെ ലളിതാസഹസ്രനാമപാരായണം, 12 ന് രാഗിണികൃഷ്ണന്റെ സർപ്പംപാട്ട്. വൈകിട്ട് അഞ്ചു മുതൽ ആറു വരെ ആർദ്രരാജെഷിന്റെ ഭരനാട്യവും വേദിയിൽ അരങ്ങേറും. വൈകിട്ട് ആറു മുതൽ ഏഴു വരെ ഇന്ദു എസ് പിള്ളയുടെയും സംഘത്തിന്റെയും സംഗീതസദസും അരങ്ങേറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് ഏഴിന് പുതുപ്പള്ളി കലാകളരിയിലെ അഞ്ജലി ഹരിയുടെയും സംഘത്തിന്റെയും നൃത്തപരിപാടികൾ. എട്ടിന് കുച്ചിപ്പുടി , രാത്രി എട്ടരയ്ക്ക് മാതംഗി സത്യമൂർത്തിയുടെയും സംഘത്തിന്റെയും സംഗീത സദസ് നടക്കും. കോട്ടയം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കാണ് പരിപാടികൾ സമർപ്പിക്കുന്നത്. രാത്രി പത്തിന് നടക്കുന്ന കഥകളി മഹോത്സവത്തിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ ജയചന്ദ്രൻ കളിവിളക്ക് തെളിയിക്കും. കീചകവധമാണ് കഥ. കോട്ടയം കല്യാൺ സിൽക്ക്‌സാണ് പരിപാടികൾ സ്‌പോൺസർ ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.