കോട്ടയത്തിന്റെ ടോണിച്ചായന്റെ കൈകൾക്ക് കരുത്തുപകരാൻ അച്ചായൻസ് ജുവലറിയുടെ രണ്ട് ഷോറൂമുകൾ കൂടി വരുന്നു; ദുരിതത്തിലായവരുടെ കണ്ണീരൊപ്പാൻ ടോണിച്ചായനൊപ്പം നിൽക്കാൻ ഉഴവൂരിനും സുവർണ്ണാവസരം; കോട്ടയത്തെയും ഉഴവൂരിലെയും അച്ചായൻസ് ജുവലറിയുടെ ഉദ്ഘാടനത്തിനായി ഹണി റോസ് എത്തുന്നു; ഏപ്രിൽ അഞ്ചിന് തുറക്കുക 17 ആ മത്തെയും 18 ആമത്തെയും ഷോറൂമുകൾ

കോട്ടയം: കോട്ടയത്തിന്റെ ടോണിച്ചായന്റെ സേവനങ്ങൾക്ക് കരുത്തുപകരാൻ അച്ചായൻസ് ജുവലറിയുടെ രണ്ട് ഷോറൂമുകൾ കൂടി തുറക്കുന്നു. ഉഴവൂരിലെ പുതിയ ഷോറൂമും കോട്ടയം നഗരത്തിലെ ജുവലറിയും കോർപ്പറേറ്റ് ഓഫിസുമാണ് തുറന്നു നൽകുന്നത്. പതിനേഴാമത്തെയും പതിനെട്ടാമെത്തെ ജുവലറിയുമാണ് സാധാരണക്കാർക്കായി തുറന്നു നൽകുന്നത്. കോട്ടയത്തിന്റെ ടോണിച്ചായൻ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണക്കാർക്കും കൈ കോർക്കാനുള്ള അവസരമാണ് ഈ ജുവലറികൾ തുറന്ന് നൽകുന്നതോടെ യാഥാർത്ഥ്യമാകുന്നത്.

അച്ചായൻസ് ജുവലറിയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കോട്ടയത്തിന്റെ സ്വന്തം ടോണിച്ചായൻ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കാണ് മാറ്റി വയ്ക്കുന്നത്. ഇത്തരത്തിൽ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായാണ് പുതിയ രണ്ട് ജുവലറികൾ കൂടി അച്ചായൻസ് ജുവലറി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഴവൂരിലാണ് 17 ആമത് ജുവലറി ഷോറും തുറക്കുന്നത്. ഉഴവൂരിലും പരിസര പ്രദേശത്തുമുള്ള സാധാരണക്കാരായ പതിനായിരങ്ങളിലേയ്ക്കാണ് അച്ചായൻസ് ജുവലറി ഇതിലൂടെ എത്തിച്ചേരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനും ടിബി റോഡും സംഗമിക്കുന്ന ഭാഗത്താണ് അച്ചായൻസ് ജുവലറിയുടെ പതിനെട്ടാമത് ഷോറൂമും കോർപ്പറേറ്റ് ഓഫിസും യാഥാർത്ഥ്യമായി ഉയരുന്നത്. സാധാരണക്കാരുടെ കണ്ണീരൊപ്പുന്ന സേവനങ്ങളിലൂടെ പതിനായിരക്കണക്കിന് ഹൃദയങ്ങളിൽ ആകാശം മുട്ടുന്ന ഉയരത്തിലെത്തിച്ചേർന്ന ടോണിച്ചായന്റെ കോർപ്പറേറ്റ് ഓഫിസ് യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ ആളുകളിലേയ്ക്ക് സേവനങ്ങൾ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏപ്രിൽ അഞ്ച് ബുധനാഴ്ച രാവിലെ പത്തു മണിയ്ക്ക് കോട്ടയം ഉഴവൂരിൽ സുപ്രസിദ്ധ സിനിമാ താരം ഹണി റോസാണ് അച്ചായൻസ് ജുവലറിയുടെ പതിനേഴാമത് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. വൈകിട്ട് അഞ്ചിന് കോട്ടയം നഗരത്തിൽ നടക്കുന്ന സമ്മേളനത്തിൽ അച്ചായൻസ് ജുവലറിയുടെ പതിനെട്ടാമത് ഷോറൂമിന്റെയും കോർപ്പറേറ്റ് ഓഫിസിന്റെയും ഉദ്ഘാടനവും ഹണി റോസ് നിർവഹിക്കും.

Hot Topics

Related Articles