മുണ്ടക്കയം പെരുവന്താനത്ത് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു : അപകടത്തിൽ 17 പേർക്ക് പരിക്ക്

മുണ്ടക്കയം : പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു. ഇരുപത്തിരണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.പതിനേഴ് പേർക്ക് അപകടത്തിൽ പരുക്കേറ്റു.ബോംബെ സ്വദേശികളായ വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. 

Advertisements

തേക്കടി സന്ദർശിച്ച ശേഷം തിരികെ തിരികെ തിരുവനന്തപുരത്തേയ്ക്ക് പോകും  വഴിയാണ് അപകടം. കൊക്കയിലേയ്ക്ക് മറിഞ്ഞ മിനി ബസ് അൻപത് അടിയോളം താഴ്ചയിൽ തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Hot Topics

Related Articles