കോട്ടയം : കടുത്തുരുത്തി വെള്ളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർക്ക് നേരെ സമീപവാസിയുടെ കയ്യേറ്റശ്രമം. കുഴഞ്ഞു വീണ ഡോക്ടറെ പോലീസെത്തി വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം കടുത്തുരുത്തി ആപ്പാംചിറ സ്വദേശിനി ഡോക്ടർ ശ്രീജാ രാജ് ആണ് കുഴഞ്ഞ് വീണത്. പകർച്ചവ്യാധി സീസൺ ആയതിനാൽ ആശുപത്രിയിൽ രോഗികൾ വളരെ കൂടുതൽ ആയിരുന്നു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 2.30 വരെ 180 ഓളം രോഗികളെ പരിശോധിച്ചതിനു ശേഷം ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഡോക്ടർ എഴുന്നേറ്റപ്പോൾ ആയിരുന്നു സംഭവം . പ്രദേശത്തെ പ്രാദേശീക നേതാവ് ഡോക്ടർക്ക് നേരെ ആക്രോശിച്ച് കൈ ഉയർത്തി സംസാരിക്കുന്നതിനിടെയാണ് ഡോക്ടർ കുഴഞ്ഞ് വീണത് മൂന്ന് മാസം മുമ്പ് ഡോക്ടറുടെ ഭർത്താവ് പാലക്കാട്ടുവച്ച് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണിരുന്നു. ഡോക്ടറുടെ മൊഴി രേഖപെടുത്തീയതിനു ശേഷം കേസ് എടുക്കുമെന്ന് വെള്ളൂർ പോലിസ് അറിയിച്ചു.