കോട്ടയം : കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസ് വിജിലൻസിന്റെ പിടിയിലായി. പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീത്രെഡ്ഡിംഗ് കമ്പനിയുടെ കാലാവധി അവസാനിച്ച നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.
കമ്പനിയുടമയുടെ പക്കൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസിനെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാലായ്ക്കടുത്ത് പ്രവിത്താനത്ത് സ്ഥിതി ചെയ്യുന്ന ഒരു ടയർ റീത്രെഡ്ഡിംഗ് കമ്പനിയുടെ നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിനായി കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ സമർപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപേക്ഷയിൽ എൻവയൺമെന്റൽ എഞ്ചിനീയർ ഹാരിസ് കാലതാമസം വരുത്തുകയായിരുന്നു. ഇതേ തുടർന്ന് കമ്പനി ഉടമയായ അപേക്ഷകനോട് ഹാരിസ് 25000/ രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. , കൈക്കൂലിതുക ബുധനാഴ്ച പകൽ 11 മണിക്ക് ഓഫിസിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മുൻപും ഇതേ ഓഫിസിലെ തന്നെ മുൻ എൻവയൺമെന്റൽ എഞ്ചിനീയറായിരുന്ന ജോസ് മോൻ ടി കമ്പനിയ്ക്ക് എതിരായുള്ള ശബ്ദമലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ ടി കമ്പനിയുടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നിരുന്നു.
കഴിഞ്ഞ രണ്ടു മാസം മുമ്പ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നടത്തിയ അദാലത്തിൽ ടി കമ്പനിയുടമ ഹാജരാവുകയും പരാതി നേരിട്ട് നൽകിയിരുന്നു. അപേക്ഷ ന്യായമാണെന്ന് കണ്ടതിനാൽ ഇയാൾക്ക് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതുമാണ്. എന്നിട്ടും തന്റെ അപേക്ഷയിൽ നീക്കുപോക്കില്ലാത്തതിനാലാണ് വെള്ളിയാഴ്ച ഓഫിസിൽ എത്തിയത്.
തുടർന്ന് , തിങ്കളാഴ്ച കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ ചെല്ലുകയും എഞ്ചിനീയർ ഹാരിസിനെ കണ്ട് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഇതിനിടെ 25,000/ രൂപാ കൈക്കൂലി വേണമെന്ന് ഹാരിസ് അപേക്ഷകനോട് പറഞ്ഞു.
ഇതേ തുടർന്ന് കമ്പനിയുടമ കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന്റെ നേതൃത്വത്തിൽ കിഴക്കൻമേഖല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിശ്വനാഥൻ എ. കെ. ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, രതീന്ദ്രകുമാർ ആർ. എസ്., നിസാം എസ്. ആർ., എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഹാരിസിനെ പിടികൂടിയത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 25,000/ രൂപ പരാതിക്കാരനിൽ നിന്നും 15/12/2021 തീയ്യതി (ബുധൻ) 11 മണിയോട് കൂടി ഓഫീസിൽ വച്ച് കൈപ്പറ്റവേ വിജിലൻസ് സംഘം പ്രതിയെ പിടികൂടി കൈക്കൂലി തുക കണ്ടെടുത്ത് അറസ്റ്റ് ചെയ്തു. വിജിലൻസ് സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ റ്റി. കെ., രാഘവൻകുട്ടി റ്റി. എസ്. സന്തോഷ് കുമാർ കെ., പ്രസന്ന കുമാർ പി. എസ്., ഗോപകുമാർ പി., തോമസ് ജോസഫ്, അസി. സബ്ബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, അരുൺ ചന്ദ്, സാബു വി. റ്റി., അനിൽകുമാർ കെ. എസ്., രാജീവ് എം. ആർ., പ്രസാദ് കെ. സി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് എ. പി. , രഞ്ജിനി കെ. പി., സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ വി. എസ്., സന്ദീപ്, ഷിജു, അനിൽ കെ. സോമൻ, സുരേഷ് കെ. ആർ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.