കോട്ടയം: വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം നടത്തി. കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്തു നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ടു വിലറിൽ വിളംബര ജാഥാ നടത്തി. ജാഥ സംഘാടക സമിതി രക്ഷാധികാരി സി എൻ സത്യനേശൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലട്രഷറർ പി എ അബ്ദുൾ സലിം ജാഥയ്ക്ക് നേതൃത്വം നൽകി. നഗരത്തിലെ വിവിധ യുണിറ്റ് കളിൽ പര്യടനം നടത്തിയ ജാഥ സമ്മേളന നഗറായ സുവർണ്ണ ഓഡിറ്റിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് സമ്മേളന നഗറിൽ സമിതി ഏരിയ പ്രസിഡന്റ് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.
സുവർണ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘടാനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ റ്റി സൈമൺ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് ഔസേപ്പച്ചൻ തകടിയേൽ മുഖ്യ പ്രസംഗം നടത്തി. സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ് സംഘടന റിപ്പോർട്ടും ഏരിയാ സെക്രട്ടറി അബ്ദുൾ സലിം കഴിഞ്ഞ സമ്മേളന കാലയളവിലെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ ട്രഷറർ റ്റി കെ സജീവ് കണക്കും അവതരിപ്പിച്ചു. സമിതി ജില്ല കമ്മിറ്റി അംഗങ്ങൾ ആയ നാസർ ചാത്തൻകോട്ട് മാലി , കെ വി സെബാസ്റ്റ്യൻ , ചിക്കൻ വ്യാപാരി സമിതി ജില്ല സെക്രട്ടറി അബ്ദുൾ സത്താർ , ബിപിഒഎസ് ഏരിയ സെക്രട്ടറി ജയമോൾ പി ജെയിംസ് , കെഎംഎഫ്വിഎസ് കെ കെ അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു രാജേഷ് കെ മേനോൻ സ്വാഗതവും അബ്ദുൾ ഖാദർ നന്ദിയും രേഖപ്പെടുത്തി. രാജേഷ് കെ മേനോൻ പ്രസിഡന്റ് , പി എ അബ്ദുൾ സലിം സെക്രട്ടറി , കെ റ്റി സൈമൺ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.