വനിതാ കമ്മിഷൻ അംഗം ഷാഹിദാകമാലിന്റെ വിദ്യാഭ്യാസ യോഗ്യതാ വിവാദം: യോഗ്യത ബോധ്യപ്പെടാൻ രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശം

തിരുവനന്തപുരം: വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതാ വിവാദത്തിൽ വഴിത്തിരിവ്. വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമ്മാലിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിലാണ് ഇപ്പോൾ നിർണ്ണായക ഇടപെടലുമായി ലോകായുക്ത രംഗത്ത് എത്തിയത്. ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ എവിടെയെന്ന് ചോദിച്ച ലോകായുക്ത സത്യസന്ധത ബോദ്ധ്യപ്പെടണമെങ്കിൽ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു.

Advertisements

കൂടാതെ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണം ഖസാക്കിസ്ഥാൻ സർവകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. സർവകലാശാലയുടെ കേരളത്തിലുള്ള ഒരു പ്രതിനിധിയുടെ ശുപാർശ പ്രകാരമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് അഭിഭാഷകൻ മറുപടി നൽകിയത്. എന്നാൽ, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളൊന്നും കോടതിയിൽ ഷാഹിദയുടെ അഭിഭാഷകൻ ഹാജരാക്കിയിട്ടില്ല. തുടർന്നാണ് കോടതി സർട്ടിഫിക്കറ്റുകൾ ചോദിക്കുന്നത്. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്‌ബോൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും പറഞ്ഞിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്നാണ് ഷാഹിദക്കെതിരായ ആരോപണം. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നൽകിയിരിക്കുന്നത്.

ഡിഗ്രിയും പിജിയും ഖസാക്കിസ്ഥാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റുമാണ് തനിക്കുള്ളതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. എന്നാൽ, സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം വിയറ്റ്നാം യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റെന്നാണ് പറയുന്നത്. അടുത്തമാസം ഒമ്ബതിന് കേസ് വീണ്ടും പരിഗണിക്കും.

Hot Topics

Related Articles