കോട്ടയം: ചങ്ങനാശേരി എസ്.ബി കോളേജിൽ യൂണിയൻ മാഗസീൻ എഡിറ്റർ മുഹമ്മദ് ഫവാസിനെ മർദിച്ചെന്ന വാർത്ത വ്യാജമെന്ന് വിദ്യാർത്ഥികൾ. ഒരു സംഘം വിദ്യാർത്ഥികൾ ചേർന്നു മാഗസീൻ എഡിറ്റർ മുഹമ്മദ് ഫവാസിനെ മർദിച്ചെന്ന വാർത്ത വ്യാജമാണെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെപ്പറ്റി വിദ്യാർത്ഥികൾ പറയുന്നത് ഇങ്ങനെ.
2024 – 25 വർഷത്തിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നാടകോത്സവത്തിനായി സെറ്റ് തയ്യാറാക്കിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് സെറ്റ് തയ്യാറാക്കിയത്. ഈ സെറ്റ് കോളേജ് യൂണിയൻ ആട്‌സ് ക്ലബ് സെക്രട്ടറിയായ ആന്റണി ദേവസ്യ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതായി യൂണിയൻ ഭാരവാഹികളായ വിദ്യാർത്ഥികൾ പറയുന്നു. ഇതു സംബന്ധിച്ചു പരാതി ഉയർന്നതോടെ കഴിഞ്ഞ ദിവസം ചേർന്ന യൂണിയൻ കമ്മിറ്റിയിൽ ചർച്ചയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി സാവിയോ സാജു വിഷയം അവതരിപ്പിച്ചു. ഇതേ തുടർന്നു അതിരൂക്ഷമായ വാദ പ്രതിവാദവും ഉണ്ടായി. ഇതിന് ശേഷം പുറത്തിറങ്ങിയ ഒരു വിഭാഗം തന്നെ മർദിച്ചുവെന്നാണ് പരാതി ഉയർന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിഷയം സംബന്ധിച്ചുണ്ടായ വാക്ക് തർക്കത്തെ വ്യാജമായി മർദിച്ചതാണ് എന്ന് ആരോപിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും മർദനമുണ്ടായതായി സ്ഥിരീകരിക്കാത്തതിനാൽ പരാതി ഒത്തു തീർപ്പാക്കിയതായും ഇവർ പറയുന്നു.