കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ അടക്കം ഏഴു സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ്് , യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരുടെ പത്രികയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി , പി.കെ ദേവദാസ് എന്നിവരുടെ പത്രികയാണ് അംഗീകരിച്ചിരിക്കുന്നത്. ഡോ.കെ.പദ്മരാജൻ, മഞു എസ്.നായർ, റെജി സഖറിയ എന്നിവരുടെ പത്രികയാണ് നിരസിച്ചത്.
Advertisements