ചിങ്ങവനം: ശിവക്ഷേത്രത്തിൽ (പറമ്പത്ത് അമ്പലം) ശിവരാത്രി മഹോത്സവം ഫെബ്രുവരി 18 ശനിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി അമ്പലപ്പുഴ ദാമോദരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ശശികുമാരൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ, മഹാമൃത്യുഞ്ജയഹോമവും, കലശാഭിഷേകവും നടക്കും. രാവിലെ 7 മണിക്ക് അഖണ്ഡനാമജപം ഉണ്ടായിരിക്കുന്നതാണ് .ഉച്ചക്ക് 12 മണിക്ക് ചിന്മയ മിഷൻ ട്രസ്റ്റി എസ് മണി ” ജീവിത സൗഖ്യം ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
വൈകുന്നേരം 7 മണിക്ക് ദീപാരാധനയ്ക്ക് ശേഷം വെടിക്കെട്ടും തുടർന്ന് കലാമണ്ഡപത്തിൽ 7.30 ന് നൃത്തനൃത്യങ്ങളും കുച്ചിപ്പുടിയും, 8 മണിക്ക് ശാസ്താംകാവ് ക്ഷേത്ര കലാവേദി അവതരിപ്പിക്കുന്ന “ഹരികഥ “, 10 മണിക്ക് കോട്ടയം സൂര്യകാലടി ഭജനമണ്ഡലി അവതരിപ്പിക്കുന്ന ” ഭക്തിഘോഷ ലഹരി ” യും ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി 12 മണിക്ക് അർദ്ധരാത്രി പൂജകളും കലശാഭിഷേകത്തോടെയും ഈ വർഷത്തെ ശിവരാത്രി ഉത്സവത്തിന് സമാപനമാകുന്നു. ഉത്സവ ദിവസം ക്ഷേത്രത്തിലെ സമയക്രമം.
രാവിലെ :4.30 നട തുറക്കൽ
5 മണിക്ക് : നിർമ്മാല്യ ദർശനവും അഭിഷേകവും.
5.30 മുതൽ : വിശേഷാൽ പൂജകളും വഴിപാടുകും.
6 മണിക്ക്: ഗണപതി ഹോമം
6.30 : മഹാമൃത്യുഞ്ജയഹോമം.
10 മണിക്ക്: നിവേദ്യം
വൈകുന്നേരം 7 മണിക്ക് : വിശേഷാൽ ദീപാരാധന ദീപകാഴ്ച.
7.30 : അത്താഴപൂജ
11.30 മുതൽ : അർദ്ധരാത്രി പൂജകളും കലശാഭിഷേകവും.