ബംഗളൂരു: കേരള ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോൽവി. ബംഗളൂരുവിന് എതിരെ ബംഗളൂരുവിന്റെ സ്വന്തം മൈതാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി തോൽവി വഴങ്ങിയത്. സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിനാണ് ബ്ലാസ്‌റ്റേഴ്‌സിനു തുടർച്ചയായ മൂന്നാം തോൽവി നേരിടേണ്ടി വന്നത്. എട്ടാം മിനിറ്റിലും 73 ആം മിനിറ്റിലും ഇൻജ്വറി ടൈമിന്റെ എട്ടാം മിനിറ്റിലുമായാണ് ഛേത്രി ഹാട്രിക് തികച്ചത്. 38 ആം മിനിറ്റിൽ വില്യംസാണ് ബംഗളൂരുവിന്റെ പട്ടിക പൂർത്തിയാക്കിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും ലീഡ് ഉയർത്താനുള്ള ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റുകയായിരുന്നു. 56 ആം മിനിറ്റിൽ ജെസ്യൂസ് ജിംനെസും 67 ആം മിനിറ്റിൽ ലാല്ലവാമ്മയുമാണ് സമനില പിടിച്ചത്.
Advertisements