കോട്ടയം : കോട്ടയത്തെ ഓണക്കോടിപ്പിക്കാനുള്ള എൻ സി എസ് വസ്ത്രത്തിന്റെ ഓണാഘോഷത്തിന് തുടക്കമായി. എൻ.സി.എസ് വസ്ത്രത്തിന്റെ കോട്ടയം ഷോറും സി.എം.എസ് കോളജ് റോഡിൽ സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും , മിയ ജോർജും , നമിത പ്രമോദും, അനു സിത്താരയും ചേർന്ന് ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ തന്നെ ഓണക്കാലത്തെ ഏറ്റവും വലുതും ആകർഷകവുമായ വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയാണ് എൻ.സി.എസ് വസ്ത്രം കോട്ടയത്ത് എത്തുന്നത്.
രാവിലെ 11 മണിയോടെ കോട്ടയം സി.എം.എസ് കോളജിന് സമീപത്തെ ഷോ റൂമിൽ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. കുഞ്ചാക്കോ ബോബൻ നാട മുറിച്ച് ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മിയ ജോർജും , നമിത പ്രമോദും, അനു സിത്താരയും ചേർന്ന് ആദ്യ വിൽപ്പന നിർവഹിച്ചു. തുടർന്ന് നാല് താരങ്ങളും ചേർന്ന് ഷോറൂമിലെ വിവിധ ഫ്ളോറുകൾ സന്ദർശിച്ച് എൻ.സി.എസ് വസ്ത്രത്തിന്റെ അതി വിപുലമായ കളക്ഷനുകൾ നേരിട്ട് കണ്ടു.
ചാടങ്ങുകളുടെ ഭാഗമായി , എൻ.സി. എസ് വസ്ത്രത്തിന് മുന്നിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ഈ വേദിയിൽ വച്ച് കുഞ്ചാക്കോ ബോബനും ,
മിയ ജോർജും , നമിത പ്രമോദും, അനു സിത്താരയും ചേർന്ന് വിവിധ മത്സരങ്ങളുടെ നറക്കെടുപ്പും നടത്തി. നറക്കെടുപ്പിലൂടെ വിജയികളായ നാലു പേര് ഉടൻതന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ.സി.എസ് വസ്ത്രത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സോഷ്യൽ മീഡിയയിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ പത്ത് പേർക്കുള്ള സമ്മാനങ്ങളും താരങ്ങൾ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻസിഎസ് വസ്ത്രത്തിന്റെ ലോഗോ പ്രകാശനവും , കോട്ടയത്തിനായി പ്രത്യേകം തയ്യാറക്കിയ ഓണം ഓഫർ പ്രഖ്യാപനവും നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി മൂന്നിരട്ടി ഓണം ഓഫർ ആണ് എൻ സി എസ് വസ്ത്രം അവതരിപ്പിക്കുന്നത്. ഒരാൾക്ക് മൂന്ന് കാറുകളും മൂന്നു ബൈക്കുകളും മൂന്ന് സൈക്കിളുകളും ആണ് ഓണം ഓഫറിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. ഇതുകൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഓണം ഓഫർ ആയി എൻസിഎസ് വസ്ത്രം ഒരുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണത്തെ ഓണംകോവിഡിനെ തുടർന്ന് നഷ്ടമായത് കൂടി കണക്കുകൂട്ടിയാണ് ഇക്കുറി എൻസിഎസ് വസ്ത്രം 3 ഇരട്ടി ഓണം അവതരിപ്പിക്കുന്നത്.
രഞ്ജിനി ഹരിദാസ് ചടങ്ങുകളിൽ അവതാരകയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാ ജിമ്മി, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ , സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ , സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു , കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, കേരള കോൺഗ്രസ് എം മീഡിയ കോ ഓർഡിനേറ്റർ വിജി എം തോമസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
എൻ.സി.എസ് ഗ്രൂപ്പ് ചെയർമാൻ എൻ.എം രാജു , ജോയിന്റ് മാനേജിങ് ഡയറക്ടർമാരായ അലൻ ജോർജ് , ആൻസൺ ജോർജ് , ലീഡ് ഡിസൈനർ പ്രിൻസി അലൻ , ഡയറക്ടർമാരായ ഗ്രേസ് രാജു , ആഷ്ലിൻ സാറാ ജോർജ് , ഡോ. മരിയ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.