എരുമേലിയിൽ അയ്യപ്പഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ 

 എരുമേലി: അയ്യപ്പഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ (24), പാണ്ഡ്യൻ  (46) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം എരുമേലിയിൽ സബരിമല ദർശനത്തിന് എത്തിയ കർണാടക സ്വദേശികൾ വാവർ പള്ളിയിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയം ഇവരുടെ തോൾ സഞ്ചിയിൽ നിന്നും മൊബൈൽ മൊബൈൽ ഫോണുകള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇരുവരെയും കുമളി ബസ്റ്റാൻഡിൽ നിന്നും പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ. ഓമന, സി.പി.ഓ.മാരായ ബോബി,സുധീഷ്‌,ജിഷാദ്,റെസിലി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .ഇവരെ കോടതിയില്‍ ഹാജരാക്കി.

Advertisements

Hot Topics

Related Articles