കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 30 ന് വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 30 ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടൻചിറ, പുളിയാംകുന്ന്  ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 1 മണി വരെയും ചേന്നമറ്റം ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സാന്ത്വനം, മുട്ടത്തുപടി, ടാഗോർ, കൂനൻതാനം, പുറക്കടവ്, മാമുക്കപ്പടി, എനാംചിറ, ആശാഭവൻ, കാട്ടടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.  ഇലക്ട്രിക്കൽ സെക്ഷൻ ആതിരമ്പുഴ ഓഫീസ്  പരിധിയിൽ  ടച്ചിങ്‌ വർക്ക്‌ നടക്കുന്നതിനാൽ ആനമാല തച്ചിലേട്ട് പാലചുവടു ഭാഗങ്ങളിൽ  8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജയ്ക്കോ, വടവാതൂർ ജംഗ്ഷൻ, ശാലോം, ജിംസ് ഹോസ്പിറ്റൽ  , കമ്പോസ്റ്റ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെയും മിൽമ, നീലേട്ട് ഹോംസ്, ഗുഡ് എർത്ത്,, മാധവൻ പടി, ഐരാറ്റുനട , ഡോൾ സിറ്റി ട്രാൻസ് ഫോമറു കളിൽ 1 മണി മുതൽ 5 വരെയും വൈദൃതി മുടങ്ങും. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പള്ളിക്കത്തോടിന്റെ പരിധിയിൽ  ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ പാട്ടുപാറ, മിഡാസ് ഭാഗങ്ങളിൽ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം കെഎസ്ഇബി സെഷന് പരിധിയിൽ വരുന്ന ബയാസ്, മുണ്ടക്കക്കാവ്,  ചക്രാത്തിക്കുന്ന്, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള സ്ഥലങ്ങളിൽ  രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 90 ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന   മുരിക്കോലി ക്രീപ്പ് മിൽ, തീക്കോയി ടൗൺ, ബി എസ് എൻ  എൽ, ടി ടി ഇ , പള്ളിവാതിൽ, ചേരിപ്പാട്, കൊല്ലംപാറ, പഞ്ചായത്ത് പടി,കല്ലേക്കുളം, എസ് ബി ടി, ബുഷ്, നല്ലുവേലിൽ സോമിൽ, കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടികൊട്ട, പൊന്തനാപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിപറമ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള, തൊമ്മിപ്പീടിക , ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, പിച്ചനാട്ടുകളം ട്രാൻസ്‌ഫോർമർ പരിധിയിൽ  ഉച്ചക്ക് 1 മണി മുതൽ 5മണി  വരെയും, ഓട്ടപ്പുന്നക്കൽ  ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി  മുതൽ വൈകുന്നേരം  5 മണി വരെയും വൈദ്യുതി  മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കാട്ടാം പാക്ക്, ചൂളക്കവല, കുന്നത്തുകടവ് എന്നീ ട്രാൻസ്ഫോമറുകളിൽ  രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ 9 മുതൽ 5.30 വരെ മരുതുംപാറ, ആലപ്പി ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles