കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിസൂപ്രണ്ട് ഓഫീസിൽ പൊതുജനങ്ങളും ജീവനക്കാരും സന്ദർശിക്കുന്നതിന് ആശുപത്രി സൂപ്രണ്ട് നിയന്ത്രണം ഏർപ്പെടുത്തി.ആഗസ്റ്റ് ഒന്നിനിറക്കിയ ഉത്തരവിൽ ഓഫീസിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിലേക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.സന്ദർശകരുടെ പ്രവേശനം ഉച്ചയ്ക്ക് ശേഷം 12.30 മുതൽ 1 മണി വരേയും 2 മുതൽ 2.30 വരേയുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങളുടേയും,ജീവനക്കാരുടേയും അപേക്ഷ കൾ,പരാതികൾ,നിവേദനങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള തപാൽ പെട്ടിയിൽ നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം.എന്നാൽ മൂവായിരത്തിലധികം ആശുപത്രി ജീവനക്കാർ മൂന്ന് ഷിഫ്റ്റ് കളിലായി ജോലി ചെയ്യുന്ന ആശുപത്രിയിൽ ഈ ഉത്തരവ് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും, ഇത് സേവന നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നാവശ്യം ശക്തമാണ്
സെക്രട്ടറിയേറ്റിൽ പോലും ഇല്ലാത്ത നിയന്ത്രണം ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടപ്പിലാക്കുന്ന പൗരാവകാശ ലംഘനമാണെന്ന് പറയുന്നു.