കോട്ടയം പാലായിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട : അര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : സ്കൂട്ടറും പിടിച്ചെടുത്തു 

പാലാ : എക്സൈസ് റേഞ്ച് നടത്തിയ റെയി ഡിൽ അര കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നിരവധി ലഹരിക്കേസിൽ  പ്രതിയായ മീനച്ചിൽ ളാലം കിഴതടിയൂർ  കണ്ടത്തിൽ വീട്ടിൽ ജോബിൻ കെ ജോസഫിനെയാണ് പാല എക്സൈസ് സംഘം പിടികൂടിയത്.  രാത്രികാല  സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം  നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.  പാലാ ടൗൺ ഭരണങ്ങാനം ഈരാറ്റുപേട്ട ഭാഗങ്ങളിൽ വില്പനയ്ക്ക് വേണ്ടി സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്.  ഹോണ്ട ഡിയോ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.  റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,  സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ ഇ എ , മനു ചെറിയാൻ, അഖിൽ പവി ത്രൻ,  ജെയിംസ് സിബി,വനിത സിവിൽ എക്സൈസ് ഓഫീസർ രജനി ടി, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles