കോട്ടയം നഗരത്തിലെ തട്ടുകടകളിലും ഹോട്ടലിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; മണിപ്പുഴയിലെ കടയിൽ നിന്നും പഴകിയ എണ്ണ പിടിച്ചെടുത്തു

ജാഗ്രതാ ലൈവ്
ലോക്കൽ റിപ്പോർട്ട്
മണിപ്പുഴ – 8.53

Advertisements

കോട്ടയം : കോട്ടയം നഗരത്തിലെ തട്ടുകടകളിലും രാത്രികാല ഹോട്ടലുകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ രാത്രി കാല സ്ക്വാഡിന്റെ പരിശോധന. കോട്ടയം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ , മണിപ്പുഴ ഭാഗത്തെ കടയിൽ നിന്നും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പഴകിയ എണ്ണ പിടിച്ചെടുത്തു. മണിപ്പുഴ ഭാഗത്തെ കപ്പ ഉപ്പേരിക്കടയിൽ നിന്നാണ് പഴയകിയ എണ്ണ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ നിർദേശത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു പരിശോധന. കോട്ടയം നഗരത്തിലെ തട്ടുകടകൾ , ബജിക്കടകൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതും.

തിരുനക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ കാൽനടയായി എത്തി റോഡരികിൽ മാലിന്യം തളളിയ ആളെ പിടികൂടി. ഇയാളിൽ നിന്നും പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മാലിന്യക്കൂടും കണ്ടെത്തി. നഗരത്തിലെ വിവിധ കടകളിൽ നിന്ന് പ്ളാസ്റ്റിക്ക് കവറുകളും പിടിച്ചെടുത്തു. നിരോധിച്ച പ്ളാസ്റ്റിക്കുകളാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി.എ തങ്കം , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത് , ജീവൻ ലാൽ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Hot Topics

Related Articles