കോട്ടയവും പത്തനംതിട്ടയും സി കാറ്റഗറിയിൽ; ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു; ആൾക്കൂട്ടം പാടില്ല; തീയറ്ററുകൾ അടച്ചേയ്ക്കും: തീരുമാനം കൊവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
സീനിയർ ലേഖകൻ

തിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ കോട്ടയവും പത്തനംതിട്ടയും അടക്കം നാലു ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. കോട്ടയം പത്തനംതിട്ട ജില്ലകളെ സി.കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളെയാണ് ഇപ്പോൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisements

സി.കാറ്റഗറിയിൽ ഉൾപ്പെടുത്തുന്ന ജില്ലകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ആൾക്കൂട്ടം പാടില്ലെന്ന കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനു തീരുമാനമായിട്ടുണ്ട്. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജില്ലകളിൽ തീയറ്ററുകൾ അടച്ചിടും. കോളേജുകൾക്കും വിലക്കുണ്ടാകും. മറ്റുള്ള ഏതൊക്കെ നിയന്ത്രണങ്ങൾ ജില്ലയിൽ കൊണ്ടു വരണമെന്നു ജില്ലാ കളക്ടർമാർക്കു തീരുമാനിക്കാമെന്നും കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Hot Topics

Related Articles