കോട്ടയം: കുടമാളൂരിൽ കിംസ് ആശുപത്രിയ്ക്കു സമീപത്തെ കടവിൽ വെള്ളത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പൂവൻതുരുത്ത് വാഴത്തറയിൽ അലക്സിന്റെ (52) മൃതദേഹമാണ് ലഭിച്ചതെന്നാണ് അഗ്നിരക്ഷാ സേനാ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയ്ക്കു സമീപത്തെ കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കടവിൽ തോർത്ത് അടക്കമുള്ള സാധനങ്ങൾ കണ്ടത്.
തുടർന്നു ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഒരാൾ ഈ ഭാഗത്തേയ്ക്കു നടന്നു പോകുന്നതായി സിസിടിവി ക്യാമറിയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നിർദേശപ്രകാരം, ഫയർ ഓഫിസർ റെജിയുടെ നേതൃത്വത്തിലുള്ള സ്കൂബാ സംഘമാണ് പരിശോധന നടത്തിയത്. തുടർന്നു, പ്രദേശത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനാ സംഘത്തിലെ ഗ്രേഡ് അസി. ഫയർ ഓഫിസർ കെ.ബി റെജി മോൻ , ഫയർ ആന്റ് റസ്ക്യു ഓഫിസർ പ്രവീൺ അജയൻ എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.