കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൊടൂരാർ ശുചീകരണം ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. എക്കലും പോളയും പുല്ലും പടർന്ന് ഒഴുക്ക് നിലച്ച കൊടൂരാറ്റിൽ ബോട്ട് ഗതാഗതം നിലച്ചിരിക്കുകയാണ്. വള്ളങ്ങൾക്ക് മറുകര പോലും കടക്കാനാവാത്തവിധം പോള തിങ്ങി, മത്സ്യതൊഴിലാളിക്ക് ഉപജീവനം മുടങ്ങി. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട പ്രദേശവാസികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങി കോട്ടയം പോർട്ടുമുതൽ കിഴക്കോട്ട് പത്തു ദിവസക്കാലമായി യന്ത്രസഹായത്തോടെ നദി തെളിക്കുകയാണ്. ഈ പ്രവർത്തനങ്ങൾക്കായി യന്ത്രത്തിനു ചിലവാകുന്ന തുക അതാതു ദിവസം ഒരോ സ്പോൺസർമാർ നേരിട്ട് നൽകുന്ന രീതിയാണ് അവലംബിക്കുന്നത്. സുമനസുകളായ പ്രേദേശവാസികളുടെയും വിവിധ സ്ഥാപനങ്ങളും ചേർന്നാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം നൽകുന്നത്. പ്രാദേശികമായ ജനകീയ കൂട്ടായ്മാ കൺവീനർമാരാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പുഴതെളിക്കൽ നടക്കുന്ന കൊടൂരാറിൻ്റെ കോടിമത ബോട്ട് ജെട്ടിക്കു സമീപം നടന്ന പ്രവർത്തനങ്ങളുടെയും പുഴയോര ജനകീയ സംഗമത്തിന്റെയും ഉദ്ഘടനം ബഹു.ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ് നിർവഹിച്ചു. ഇത്രയും വർഷങ്ങൾ വലിയ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മ പുഴസംരക്ഷണത്തിനും കൃഷിയ്ക്കും ഏറ്റവും വലിയ സുസ്ഥിര മാതൃകയാന്നെന്നും കളക്ടർ അഭിപ്രായപ്പെട്ടു. ജനകീയ കൂട്ടായ്മയുടെ തുടർപ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ സർവ്വ പിന്തുണയും നൽകുമെന്നും അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് മേധാവി ഡോ.പുന്നൻ കുര്യൻ വെങ്കിടത്ത്, നാട്ടകം സർവീസ് സഹകാരണ ബാങ്ക് ബോർഡ് മെമ്പർ എസ്.ഡി രാജേഷ്, വാർഡ് കൗൺസിലർമാരായ ദീപമോൾ, ഷീല സതീഷ്, മുൻ കൗൺസിലർമാരായ അരുൺ ഷാജി, സനൽ തമ്പി, പി.ഡി സുരേഷ്, കോട്ടയം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ബോർഡ് മെമ്പർ ബി.ശശികുമാർ, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ഷാജിമോൻ വട്ടപ്പള്ളിൽ, ലയൺസ് ഇൻ്റർനാഷണൽ റീജിയൺ ചെയർപേഴ്സൺ അനിൽ നായർ, കോട്ടയം ലേക് സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എച്ച്.കെ ഭട്നായിക്, സെക്രട്ടറി ജോസഫ് കോശി, ഡോ.ജേക്കബ് ജോർജ്, ലൈഫ് ട്രീ ഫൗണ്ടേഷൻ ഡയറക്ടർ എബ്രഹാം കുര്യൻ, ഇറിഗേഷൻ റിട്ടയേർഡ് എഞ്ചിനീയർമാരായ എ മാർക്കോസ്, പി.എസ് ഡേവിഡ്, മൈനർ ഇറിഗേഷൻ ഓവർസിയർ രാജേഷ് കെ.ആർ, കൃഷി അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, തണലോരം ടൂറിസം സൊസൈറ്റി പ്രസിഡന്റ് ടി.വി മോഹൻകുമാർ, പത്മകുമാരി, ജനകീയ കൂട്ടായ്മ അംഗങ്ങളായ മുഹമ്മദ് സാജിദ്, കെ.എം സിറാജ്, കെ.എസ് സോമൻ, പി.ടി സോമശേഖരൻ, ജോർജ് പി.ഡി, ബിജു ജോസഫ്, അഡ്വ.ജോസ് സിറിയക് മഴുവാഞ്ചേരിയിൽ, നാസർ ചാത്തങ്കോട്ടു മാലിയിൽ, ബി.കെ രാജൻ, കെ.വി മാണി, ജോർജ് തറപ്പേൽ, കർഷക പ്രതിനിധികളായ ജോസ് പവിനിയോസ്, ചെറുക്കൻ, പൈലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.