മാലിന്യത്തിൽ മുങ്ങി തിരുവാർപ്പിലെ നെല്ല് ഗോഡൗൺ; ആശുപത്രി മാലിന്യം വരെ തള്ളുന്നത് ഗോഡൗൺ ഭാഗത്ത്; വലഞ്ഞ് ജനം

തിരുവാർപ്പ് : പഞ്ചായത്തിലെ നെല്ല് ഗോഡൗൺ ഭാഗത്ത് വിധ ഇനം മാലിന്യങ്ങൾ നിറയുന്നതായി നാട്ടുകാർക്കു പരാതി. കുടുംബശ്രീ സിഡിഎസ് ഓഫിസ്, വ്യവസായ പാർക്ക് എന്നി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനു സമീപത്താണു മാലിന്യം എത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ കുട്ടിയിട്ടുന്നത്. ആശുപത്രിയിൽ നിന്നും പുറം തള്ളുന്ന സാധനങ്ങൾ വരെ ഇവിടെ ഉണ്ട്. മാലിന്യങ്ങൾ പലപ്പോഴും കത്തിക്കുന്നതായും നാട്ടുകാർ പറയുന്നു.

Hot Topics

Related Articles