കോട്ടയം ജില്ലയിൽ റേഷൻ വ്യാപാരി കടയടപ്പും ധർണ്ണയും നവംബർ 19 ചൊവ്വാഴ്ച

കോട്ടയം : റേഷൻ വിതരണം കഴിഞ്ഞിട്ടും മാസങ്ങൾ വൈകി വിതരണം ചെയ്യുന്ന തങ്ങളുടെ വേതനം സമയബദ്ധിതമായി നല്കണമെന്നും, സുപ്രിം കോടതി വിധിയുണ്ടായിട്ടും കിറ്റ് കമ്മീഷൻ അർഹതപ്പെട്ട എല്ലാവർക്കും നല്കാത്ത സർക്കാർ നയം തിരുത്തുക, ഓണത്തിന് പ്രഖ്യാപിച്ച ഉൽസവ ബത്ത അടിയന്തരമായി നല്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്റേഷൻ വ്യാപാരി സംയുക്ത സമരസമിതികോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ നടത്തുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി നവംബർ 19 ചൊവ്വാ രാവിലെ 10.30 ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിന് മുമ്പിൽ ധർണ്ണാ സമരം സംഘടിപ്പിക്കുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും കോട്ടയം ജില്ലാ പ്രസിഡൻ്റുമായ എം.കെ തോമസുകുട്ടിഉൽഘാടനം ചെയ്യും.ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ലിയാക്കത്ത് ഉസ്മാൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികൾ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.