തിരുനക്കര പുതിയ തൃക്കോവിൽ മഹാ വിഷ്ണു ക്ഷേത്രത്തിൽ ജനുവരി 30 തിങ്കളാഴ്ച പള്ളിവേട്ട : വൈകിട്ട് ആവേശമായി കാർത്തിക വിളക്ക് തെളിയും

കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ മഹാ വിഷ്ണു ക്ഷേത്രത്തിൽ ജനുവരി 30 തിങ്കളാഴ്ച പള്ളിവേട്ട നടക്കും. വൈകിട്ട് ആവേശമായി കാർത്തിക വിളക്ക് തെളിയും.
ആയിരകണക്കിന് വിളക്കുകളാണ് തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ തെളിയുക. 15 അടി ഉയരത്തിൽ പിരമിഡ് ആകൃതിയിൽ തെളിയുന്ന വിളക്കുകൾ ക്ഷേത്രത്തിൽ അത്ഭുതമാകും.

Advertisements

പള്ളിവേട്ട ദിവസമായ തിങ്കളാഴ്ച രാവിലെ അഞ്ചിന് പള്ളിയുണർത്തൽ , വിശേഷാൽ പൂജകൾ. 5.30 ന് ഗണപതി ഹോമം , 7.30 ന് അഷ്ടാഭിഷേകം , 8.30 ന് ശ്രീബലി , നാദസ്വരം . 9.30 ന് നവകം, പഞ്ചഗവ്യം. ഉച്ചയ്ക്ക് ഒന്ന് മുതൽ ഉത്സവ ബലി ദർശനം. വൈകിട്ട് ആറിന് ദീപാരാധന , ദീപക്കാഴ്ച. രാത്രി 6.30 ന് വേല , സേവ. തുടർന്ന് നാദസ്വരവും സ്പെഷ്യൽ പഞ്ചവാദ്യവും പഞ്ചാരിമേളവും അരങ്ങേറും. രാത്രി 12 ന് പള്ളി നായാട്ടും പള്ളിവേട്ട എതിരേൽപ്പും നടക്കും. തുടർന്ന് , പഞ്ചാരിമേളം , നാദസ്വരം , തകിൽ എന്നിവ അരങ്ങേറും. രാത്രി 9 മുതൽ 12 വരെ കോട്ടയം കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള നടക്കും,

Hot Topics

Related Articles