കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയുടെ ഒരുക്കങ്ങൾ പുർത്തിയായ തായി. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ജലമേളയിൽ കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജീ കിഷൻ റെഡ്ഡി -മുഖ്യ അതിഥിയായി പങ്കെടുക്കും. 2 മണിക്ക് ആരംഭിക്കുന്ന മത്സര വള്ളംകളി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും. ജല ഘോഷയാത്രയിലും മത്സരവള്ളംകളിയിലും 50 പള്ളിയോടങ്ങൾ അണിനിരക്കും.
എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ 36 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും 5 സംസ്ഥാന മന്ത്രിമാരടക്കം നിരവധി പ്രമുഖർ ഉത്രട്ടാതി ജലമേളക്ക് സാക്ഷ്യം വഹിക്കാൻ ആറൻമുളയിലെത്തും. ആറൻമുളയുടെ തനതായ ശൈലിയിൽ വഞ്ചിപ്പാട്ട് പാടിക്കൊണ്ടാണ്. ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും, പള്ളിയോട സേവാ സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.