കോഴിക്കോട് 12 വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ഭക്ഷ്യ വിഷബാധ; പനിയും ഛർദ്ദിയും അടക്കം കുട്ടികൾ ആശുപത്രിയിൽ ; ബസ് ഡ്രൈവർക്കും പാചകതൊഴിലാളിക്കും ഭക്ഷ്യ വിഷബാധ

കോഴിക്കോട്: വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 12 വിദ്യാർത്ഥികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്.
ബസ് ഡ്രൈവർ, പാചകതൊഴിലാളി, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 14 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisements

കുട്ടികൾക്ക് ഉച്ചയോടെയാണ് പനിയും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. പന്ത്രണ്ട് കുട്ടികൾക്ക് ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂളിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്ന് നിഗമനത്തിൽ എത്തിയത്. കുട്ടികളുടെ രക്തപരിശോധന അടക്കം നടത്തും. കുട്ടികൾ ചികിത്സയിൽ തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.