കോഴിക്കോട് : ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും പിതാവും 9 മാസമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. പ്രതിയെ പിടിച്ചില്ലെന്നതോ പോട്ടെ, പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഐ ഫോൺ ഇതുവരെ തിരിച്ചു കൊടുത്തിട്ടുമില്ല.
മാത്രമല്ല, ഫോണിലേക്ക് ആരോ വിഡിയോ ദൃശ്യം അയച്ചതിനു പരാതിക്കാരിയുടെ ശരീരപരിശോധന നടത്തണമെന്ന വിചിത്രമായ ആവശ്യവും പൊലീസ് മുന്നോട്ടുവയ്ക്കുന്നു. കേസെടുത്തില്ലെങ്കിലും സാരമില്ല, ബാങ്ക് വായ്പയെടുത്തു വാങ്ങിയ ഐ ഫോണെങ്കിലും തിരിച്ചുകിട്ടിയാൽ മതിയെന്ന നിലപാടിലാണ് അച്ഛനും മകളും. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്റെ മകളാണു പരാതി നൽകിയത്.
ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും പിതാവും 9 മാസമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. പ്രതിയെ പിടിച്ചില്ലെന്നതോ പോട്ടെ, പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഐ ഫോൺ ഇതുവരെ തിരിച്ചു കൊടുത്തിട്ടുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube