നടിയും സിനിമാ താരവുമായ കെ.പി.എ.സി ലളിത അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ ചരിത്രമായ താരം

കൊച്ചി: നടിയും സിനിമാ താരവുമായ കെ.പി.എ.സി ലളിത അന്തരിച്ചു. രോഗ ബാധിതയായി ദിവസങ്ങളോളമായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ ലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു ഓരോ ദിവസവും നാട്ടുകാർ അന്വേഷിക്കുകയായിരുന്നു ഇതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.

Advertisements

ആലപ്പുഴ കായംകുളം കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും, ഭാർഗവി അമ്മയുടെയും മകളായി ്ജനനം.യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നായിരുന്നു. വളരെ ചെറുപ്പകാലത്തുതന്നെ നൃത്തം പഠിച്ചിരുന്നു.കലാമണ്ഡലം ഗംഗാധരൻ ആയിരുന്നു നൃത്താധ്യാപകൻ.10ാം വയസ്സിൽ നാടകത്തിൽ അഭിനയിച്ചുതുടങ്ങി. ”ഗീതയുടെ ബലി’ ആയിരുന്നു ആദ്യ നാടകം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് പ്രമുഖ നാടകസംഘമായ കെ.പി.എ.സിയിൽ ചേർന്നു.അക്കാലത്താണ് ലളിത എന്ന പേരു സ്വീകരിക്കുന്നത്.പിന്നീട് ലളിത എന്ന പേരിനൊപ്പം കെ.പി.എ.സി എന്നുംകൂടെ ചേർത്തു.നാടകരംഗത്ത് പ്രശസ്തയായതോടെ പിന്നീട് സിനിമാരംഗത്തേക്കും പ്രവേശിച്ചു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘കൂട്ടുകുടുബം’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം , എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

1978ൽ പ്രശസ്ത മലയാളചലച്ചിത്രസംവിധായകൻ ഭരതനെ വിവാഹം ചെയ്യ്തു.1998ൽ ഭർത്താവ് മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി.മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പ്രശസ്ത അഭിനേതാവും, സംവിധായകനുമായ സിദ്ധാർത്ഥാണ് മകൻ. മകൾ ശ്രീക്കുട്ടി.
1991 ൽ അമരത്തിലെ അഭിനയത്തിന് മികച്ച സഹ നടിയ്ക്കുള്ള അവാർഡ് ലഭിച്ചു. 2000 ത്തിൽ മികച്ച സഹനടിയ്ക്കുള്ള അവാർഡ് ശാന്തത്തിലെ അഭിനയത്തിനു ലഭിച്ചു.

അസുഖ ബാധിതയായി മാസങ്ങളായി ഇവർ ചികിത്സയിലസായിരുന്നു. ഇടയ്ക്കു ശസ്ത്രക്രിയക്കു വിധേയയായ ഇവർ ആശുപത്രിയിൽ നിന്നു വീട്ടിലേയ്ക്കു മാറിയിരുന്നു. എന്നാൽ, വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാത്ത സാഹചര്യമുണ്ടായിരുന്നു. സന്ദർശകരെ പോലും വീട്ടിൽ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.

Hot Topics

Related Articles