എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

മല്ലപ്പള്ളി : എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് നടത്തി. കുന്നന്താനം മലങ്കര കാതോലിക്കപള്ളി ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് വർഗീസ് രൂപകല പതാക ഉയർത്തി. എ കെ പി എ മല്ലപ്പള്ളി മേഖല പ്രസിഡന്റ് സാജു ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബ്ലെയ്സ് മുരളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വർഗീസ് രൂപകല അദ്ധ്യക്ഷത വഹിച്ചു.

Advertisements

കൂടിയ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബിനോയ് മാത്യു സാമുവേൽ , അനി ഗ്രിഗറി അലക്സ് , ജോബി അലക്സാണ്ടർ , അജീഷ് രാഗം, ഗോവിന്ദ്, അരുൺ തുടങ്ങിയവർ സംസാരിച്ചു.
അഭിജിത്ത് അലക്സ് കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോ ഗ്രാഫി മത്സരവും,
ഫോട്ടോ പ്രദർശനവും നടത്തി വിജയികൾക്ക് മെമന്റോയും വിതരണം ചെയ്തു. വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുകയും, മൊമന്റോയും നൽകി. ഫോട്ടോഗ്രാഫർ
ഷിബു സിഫംണി മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഷെയറിംഗ് ക്ലാസ് നടത്തുകയും ചെയ്തു.

Hot Topics

Related Articles