തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ആകാംഷയ്ക്ക് വിരാമമിട്ട് കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡാണ് പട്ടിക പുറത്തുവിട്ടത്. പത്തനംതിട്ടയിൽ നിന്നും ജോർജ് മാമൻ കൊണ്ടൂരും, പഴകുളം മധുവുമാണ് ഭാരവാഹികൾ. പഴകുളം മധു ജനറൽ സെക്രട്ടറിയും , ജോർജ് മാമൻ കൊണ്ടൂർ എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഉൾപ്പെട്ടിട്ടുണ്ട്.
കോട്ടയത്തുനിന്നും പി എ സലിമും, ജോസി സെബാസ്റ്റ്യനും ജനറൽ സെക്രട്ടറിമാരായും. ഇരുവരും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമാണ്. ഇരുവരും കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലു വൈസ് പ്രസിഡൻ്റുമാരാണ് പട്ടികയിലുള്ളത്. എൻ. ശക്തൻ, വി.ടി ബൽറാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. വൈസ് പ്രസിഡൻ്റുമാരിൽ വനിതാപ്രാതിനിധ്യം ഇല്ല.
ട്രഷറർ ആയി അഡ്വ. പ്രതാപ ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പത്മജാ വേണുഗോപാലും ഉൾപ്പെട്ടിട്ടുണ്ട്. 23 ജനറൽ സെക്രട്ടറിമാരിൽ മൂന്നുപേർ വനിതകളാണ്. ദീപ്തി മേരി വർഗീസ്, അലിപ്പറ്റ ജമീല, കെ.എ തുളസി എന്നിവരാണ് ജനറൽ സെക്രട്ടറിമാരാകുന്ന വനിതകൾ. ആകെ 56 പേരടങ്ങുന്ന പട്ടികയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്.
ലിസ്റ്റ് ഇവിടെ വായിക്കാം –