തിരുവനന്തപുരം: പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യ കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, പോഷക സംഘടനാപ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Advertisements
അതേസമയം കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍ ഇന്നത്തെ കെപിസിസി യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദില്ലിയിലായതിനാല്‍ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരന്‍ എംപിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ധനവിലവര്‍ദ്ധനവിനെതിരെ കൊച്ചിയില്‍ ഇന്നലെ നടന്ന സമരം വിവാദമായത് യോഗം ചര്‍ച്ച ചെയ്യും. ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ചെറിയാന്‍ ഫിലിപ്പിന് അംഗത്വം നല്‍കും.