കോട്ടയം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി അഞ്ചാമത് സംസ്ഥാന സമ്മേളനം ‘ ഗാന്ധീയം 154’ ഒക്ടോബർ 15, 16 തീയതികളിൽ കോട്ടയത്ത് വച്ച് നടക്കും. ലഹരി വിരുദ്ധ സെമിനാർ, വിവിധ സമ്മേളനങ്ങൾ, പുരസ്ക്കാര സമർപ്പണം എന്നിവയാണ് പ്രധാന പരിപാടികൾ . കേരളത്തിലെ പതിന്നാല് ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി കൾ പങ്കെടുക്കും.
ഒക്ടോബർ 15 ന് രാവിലെ 9 മണിക്ക് സംസ്ഥാന ചെയർമാൻ ഡോ : എം.സി ദിലീപ് കുമാർ പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഗാന്ധി സ്ക്വയറിന് മുൻപിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജഞയും, സദസ്സും നടക്കും. എ.ഐ.സി.സി അംഗം കുര്യൻ ജോയ്, കോൺഗ്രസ് നേതാക്കളായ ജോഷി ഫിലിപ്പ്, ഡോ.പി.ആർ സോന, ബി.ഗോപകുമാർ, ഡോ. എസ്.ജി.ബിജു എന്നിവർ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 16 ഞായറാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ : എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. സംഘടനാ പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ കമ്മിറ്റിയ്ക്ക് നൽകി വരുന്ന ‘ഗാന്ധിയം 2022″ പുരസ്ക്കാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജേതാക്കൾക്ക് സമർപ്പിക്കും. കസ്തൂർബാ ഗാന്ധി ദർശൻ വേദിയ്ക്കാണ് പോഷക സംഘടനകളിൽ ഒന്നാം സ്ഥാനം. മുൻമന്ത്രി കെ.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൻ, പി.എ സലിം, ഫിൽസൺ മാത്യൂസ്, ബിൻസി സെബാസ്റ്റ്യൻ, എം.പി സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ സംഘടന പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഡോ. അജിതൻ മേനോത്ത് വരവ് -ചെലവ് കണക്കും അവതരിപ്പിക്കും. പോഷക സംഘടനകളുടെ പ്രവർത്തന റിപ്പോർട്ടുകൾ സംസ്ഥാന കമ്മിറ്റി അധ്യക്ഷൻമാർ അവതരിപ്പിക്കും.
സംഘടനാ ചർച്ചയിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ ചെയർമാൻമാർ, സെകട്ടറിമാർ എന്നിവർ പങ്കെടുക്കും. ലഹരിമുക്ത സമൂഹം, കാർഷിക മേഖല, സ്ത്രീധന പീഡനങ്ങൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രമേയങ്ങൾ സമ്മേളനത്തിന് മാറ്റ് കൂട്ടും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:ജോസി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്യും. അഡ്വ: ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധികൾക്കുള്ള താമസവും, ഭക്ഷണവും ഉൾപ്പെടെ സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ , ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ, സംസ്ഥാന സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ഏ.കെ ചന്ദ്രമോഹൻ, ഐ.ടി. സെൽ ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ, ഹരിത വേദി കൺവീനർ അഡ്വ:എ.എസ് തോമസ്, ജില്ലാ സെക്രട്ടറി കെ. ഒ വിജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.