എറണാകുളം: തനിക്കെതിരെ കേസെടുത്തില്‍ ഒരു ഭയപ്പാടും ഇല്ലെന്നും, പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും, നിയമപരമായി കാര്യങ്ങൾ പരിശോധിക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് നോട്ടീസ് കിട്ടിയത് മൂന്ന് ദിവസം മുമ്പാണ്. നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യത്തെ സ്റ്റേറ്റ്മെന്റില്‍ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല. ഇപ്പോഴത്തെ കേസ് താൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. കണ്ണിന്റെ ചികിത്സക്കാണ് മോന്‍സന്റെ വീട്ടില്‍ പോയത്. മോൺസന് ഒപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. പല വിഐപികളും മോൺസണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നതിൽ സംശയമില്ല. ഒരുപാട് കൊള്ളയടിച്ച കേസിൽ ജയിലിൽ കിടക്കേണ്ടയാളാണ് മുഖ്യമന്ത്രി. കേസിൽ പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മുഢസ്വർഗത്തിലാണ്. കാശ് വാങ്ങുന്നയാളാണെങ്കിൽ വനംമന്ത്രി ആയപ്പോൾ കോടികൾ സമ്പാദിച്ചേനെ.
മോന്‍സന്റെ വീട്ടില്‍ പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.