കെ പി റോഡിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

അടൂർ: കെ.പി റോഡിൽ മാരൂരിനും ചാങ്കൂരിനും ഇടയിൽ ബൈക്ക് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊട്ടാരക്കര പ്ലാപ്പള്ളി രജിത് ഭവനിൽ രജിത് (32) ആണ് മരിച്ചത്.
ഇളമണ്ണൂർ സ്വദേശി അഖിലിന് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 11 മണിയോടാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട് കിടന്നവരെ വഴിയാത്രക്കാരാണ് അടൂർ ഗവ.ആശുപത്രിയിൽ എത്തിച്ചത്.

Advertisements

Hot Topics

Related Articles