കോട്ടയം: കെ.പി.സി.സി പ്രസിഡണ്ടിനെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി പിണറായി സർക്കാർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നടത്തി. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുസന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ വിജയമ്മ ബാബു, ഷൈനി ഫിലിപ്പ്,മഞ്ചു ചന്ദ്രൻ, അന്നമ്മ മാണി എന്നിവർ പ്രസംഗിച്ചു.
Advertisements