കോട്ടയം കാണക്കാരി വെമ്പള്ളിയിൽ എം.സി റോഡരികിൽ വീടിനും റോഡിനും ഭീഷണിയായി അനധികൃത മണ്ണെടുപ്പ് : പ്രവർത്തനങ്ങളെല്ലാം അനധികൃതമായെന്നും ആരോപണം

കോട്ടയം: കാണക്കാരി വെമ്പള്ളിയിൽ എം.സി റോഡരികിൽ റോഡിനും വീടിനും ഭീഷണിയായി അനധികൃത മണ്ണെടുപ്പ്. പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൽ പ്രദേശത്തെ മണ്ണിടിച്ച് നിരത്തുന്നതോടെ പാറക്കല്ലുകൾ ഇളകി റോഡും വീടും തകരുമെന്ന സ്ഥിതിയാണ്. വീടിനും വീട്ടിലേയ്ക്കുള്ള വഴിയ്ക്കും ഭീഷണി ഉയർന്നതോടെ പ്രദേശവാസിയായ കുറവിലങ്ങാട് വെമ്പള്ളി മംഗലത്ത് വീട്ടിൽ അഡ്വ.ജോൺസ് ജോസ് ജില്ലാ കളക്ടർക്കും , തഹസീൽദാർക്കും ജിയോളജി വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

Advertisements

കാണക്കാരി വില്ലേജിൽ വെമ്പള്ളി ഭാഗത്ത് എം.സി റോഡരികിലെ 30 സെന്റ് സ്ഥലത്താണ് കഴിഞ്ഞ ദിവസം മുതൽ അനധികൃത മണ്ണെടുപ്പ് ആരംഭിച്ചത്. ഈ സ്ഥലത്തിന് സമീപത്ത് കൂടി ടാർ റോഡും , സ്ഥലത്തിനോട് ചേർന്ന് വീടുകളും ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശത്ത് ജെ സി ബി യും ടിപ്പർ ലോറികളുമായി മണ്ണ് മാഫിയ സംഘം എത്തിയത്. രാത്രി തന്നെ കുന്ന് ഇടിച്ച് നിരത്തി കുഴിയെടുത്ത സംഘം മണ്ണ് ടിപ്പർ ലോറികളിൽ കടത്തുകയും ചെയ്തു.

ഇത് തുടർന്ന് പിറ്റേന്ന് രാവിലെ തന്നെ അധികൃതർക്ക് ജോൺസ് പരാതി നൽകുകയായിരുന്നു. അഡ്വ.ജോൺസിന്റെ വീടിനോട് ചേർന്നുള്ള വഴി ഇടിഞ്ഞു പോകുന്ന രീതിയിൽ അപകടകരമായാണ് മണ്ണെടുപ്പ് നടത്തിയിരിക്കുന്നത്. വീട്ടിലേക്കുള്ള ജലസ്രോതസ്സുകൾ തടസ്സപ്പെടുന്ന രീതിയിലും മണ്ണെടുത്തിട്ടുണ്ട്. പ്രദേശത്തെ പാറകൾ ഇളക്കിയതിനാൽ വീടിൻറെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിക്കും എന്നും ജോൺസ് പറയുന്നു. മഴക്കാലത്ത് മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ള സ്ഥലം ആയതുകൊണ്ട് തന്നെ വീടിനും അപകട ഭീഷണി ഉയർന്നിട്ടുണ്ട്.

മണ്ണെടുക്കുന്നതിനു മുൻപ് സമീപത്തെ വീടുകളുടെ അനുമതി പത്രം വാങ്ങണം എന്നാണ് ചട്ടം. എന്നാൽ ഇത്തരത്തിൽ യാതൊരുവിധ അനുമതി പത്രവും ഇവിടെ നിന്നും വാങ്ങിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ വീടിനും റോഡിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോൺസ് രംഗത്ത് എത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.