തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രചാരണത്തെ നേരിടാന്‍ സിപിഎം വീടുകള്‍ കയറി വിശദീകരണം നടത്തും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ വിശദീകരണത്തിന് സമാനമായി നേതാക്കള്‍ ജനങ്ങളുടെ വീടുകളിലേക്ക് നേരിട്ടെത്തി വിശദീകരണം നല്‍കുകയാണ് ചെയ്യുക. വീടുകളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ കെ റെയിലുമായി ബന്ധപ്പെട്ട ലഘുലേഖ കൈമാറും.കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സി പി എം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സി പി എം പറയുന്നു.
അതേസമയം സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കോടി കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ യു ഡി എഫ്-ബി ജെ പി-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സി പി എം കുറ്റപ്പെടുത്തുന്നു.