ഉഴവൂർ: ഡോ. കെ.ആർ നാരായണൻ ആശുപത്രിയിൽ മലിനജലശുദ്ധീകരണ പ്ലാന്റിന് സ്ഥലം സംഭാവനായി ലഭിച്ചു. ചക്കിട്ടമാക്കീൽ ആശീഷ് സ്റ്റീഫനാണ് ഒരു സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് കൈമാറി മാതൃകയായത്. ഗ്രാമപഞ്ചായത്താണ് സ്ഥലം ലഭ്യമാക്കാൻ പരിശ്രമങ്ങൾ നടത്തി വിജയിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രാണാധികാരത്തിലാണ് ആശുപത്രി പ്രവർത്തനം. ഓരോദിനവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയെന്ന നിലയിൽ ജലത്തിന്റെ ഉപയോഗവും വർധിച്ചിട്ടുണ്ട്.
അടുത്തനാളിൽ ഡയാലിസിസ് ആരംഭിച്ചതോടെ കൂടുതൽ ഉപയോഗവും ലഭ്യതയും ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും സ്ഥലം ലഭിക്കാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശ്രമങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ആധാരം ഏറ്റുവാങ്ങി.