ശബരിമല: സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഒരു മാസത്തെ വൈദ്യുതി ബില്ല് 1.03 ലക്ഷം രൂപ. ഇതിന് പുറമേ 6,098 രൂപ വീണ്ടും അടയ്ക്കാന്‍ നിര്‍ദേശവും. സന്നിധാനം ഫോറസ്റ്റ് ഓഫിസിന് എതിര്‍ വശത്തുള്ള സലീമിന്റെ ഹോട്ടലിനാണു ലക്ഷങ്ങള്‍ വൈദ്യുതി ചാര്‍ജായി അടയ്ക്കാന്‍ നിര്‍ദേശം. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇബി താല്‍ക്കാലിക കണക്ഷന്‍ മാത്രമാണ് നല്‍കുന്നത്. ഇതിനായി ഏറ്റവും കൂടിയ നിരക്കായ എല്‍ടി 3 താരിഫ് ഈടാക്കും.
ഹോട്ടലിന്റെ താല്‍ക്കാലിക വൈദ്യുതി കണക്ഷനു വേണ്ടി നവംബര്‍27ന് 14,050 രൂപ അടച്ചു.18,150 രൂപ കൂടി അടയ്ക്കാന്‍ പിറ്റേദിവസം കെഎസ്ഇബി നിര്‍ദേശിച്ചു. ഇതനുസരിച്ച് അന്നു തന്നെ പണം അടച്ചു. ബില്ല് അനുസരിച്ച് ഡിസംബര്‍ 22ന് 71,730 രൂപയുടെ കൂടി അടച്ചു. അധിക നിക്ഷേപമായി 6098 രൂപ കൂടി അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുമെന്ന് കാണിച്ച് കെഎസ്ഇബി വീണ്ടും നോട്ടിസ് നല്‍കിയതോടെ ആശങ്കയിലാണ് സലിം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ പ്രതീക്ഷിക്കുന്ന വൈദ്യുതി ചാര്‍ജ് കണക്കാക്കി മുന്‍കൂറായി ഈടാക്കും. അതിന് അനുസരിച്ച് നിക്ഷേപവും മുന്‍കൂര്‍ വാങ്ങുന്നു. തീര്‍ഥാടനം പ്രമാണിച്ച് ഓരോ ആഴ്ചയിലും സ്‌പെഷല്‍ ഡ്യൂട്ടിക്ക് എന്‍ജിനീയര്‍മാര്‍ മാറി വരും. അവര്‍ മീറ്റര്‍ റീഡിങ് നോക്കി ബില്ല് നല്‍കി തുക ഈടാക്കുകയാണ്. റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണിത്. നട അടച്ച ശേഷം മീറ്റര്‍ റീഡിങ് നോക്കി അധികമായി ഈടാക്കിയ തുക അവരുടെ അക്കൗണ്ടിലേക്ക് തിരിച്ചു നല്‍കുമെന്ന് കെഎസ്ഇബി സന്നിധാനം
അസി എന്‍ജിനീയര്‍ വിനോദ് പറഞ്ഞു.