കോട്ടയം: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഏഴ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിലുള്ള കങ്ങഴകുന്ന്, പാമ്പൂർകവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക സെക്ഷന്റെ മുത്തോലി ബാങ്ക് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ചാടിക്കരി, കാട്ടുകരി എന്നീ സ്ഥലങ്ങളിൽ രാവിലെ 9 – 00 മണി മുതൽ വൈകിട്ട് 5:00 മണി വരേയും കരിപ്പ, ചെറുപുഷ്പം, ചാവറ, മണലേൽപള്ളി എന്നീ സ്ഥലങ്ങളിൽ രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 2-00 മണി വരേയും വൈദ്യുതി മുടങ്ങാം
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ലിസിയു ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ്റെ പരിധിയിൽ വരുന്ന കളമ്പുകാട്കുന്ന്, എം.ഒ.സി, കല്ലുകാട് നമ്പർ വൺ, കല്ലുകാട് നമ്പർ :2 ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ചന്ദ്രത്തിൽപടി, ഔട്ട് പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയകുന്ന്പളളിക്കുന്ന് ഭാഗത്ത് വൈദ്യുതി ഭാഗികമായി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബേക്കർ ജംഗ്ഷൻ, ബേക്കർ ഹിൽ, നാഗമ്പടം, ചന്തക്കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് ആവണി , സുരഭി , തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.