വൈദ്യുതി നിലച്ചു; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി; ഓഫീസിന്റെ ബോർഡ് തകർത്തു

തിരുവനന്തപുരം: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്‌ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു സംഘം ആളുകളെത്തി ഓഫീസിന് നാശനഷ്ടം വരുത്തി എന്നാണ് പരാതി. സംഭവത്തില്‍ സെക്ഷൻ ഓഫീസ് ജീവനക്കാർ പൊലീസില്‍ പരാതി നല്‍കി. ഓഫീസിന്റെ ബോർഡ്‌ തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles