ആറു ജീവിതങ്ങൾ…വേദന, ആത്മസംഘർഷം, നിസഹായത… ‘ഡിവോഴ്സ്’, ട്രെയിലർ പുറത്തിറങ്ങി

കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSFDC) രണ്ടാമത്തെ ചിത്രം ‘ഡിവോഴ്സി’ന്റെ ട്രെയിലർ പുറത്തിറങ്ങി. വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച സിനിമയാണിത്.

Advertisements

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സംവിധായകൻ ലാൽ ജോസ്, ജിയോ ബേബി, സലാം ബാപ്പു, സജിത മഠത്തിൽ തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹ മോചനത്തിലൂടെ കൂടി കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂർ, പി. ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ.പി.എ.സി. ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയി മിനി ഐ.ജി പ്രവർത്തിച്ചിട്ടുണ്ട്. മിനി ഐ. ജി യുടെ ആദ്യ സിനിമാ സംരംഭമാണ്
‘ഡിവോഴ്സ്’.

വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം, ഗാനങ്ങൾ -സ്മിത അമ്പു, സംഗീതം -സച്ചിൻ ബാബു, ആർട് -നിതീഷ് ചന്ദ്ര ആചാര്യ, ലൈൻ പ്രൊഡ്യൂസർ -അരോമ മോഹൻ, എഡിറ്റിങ് -ഡേവിസ് മാന്വൽ, സൗണ്ട് ഡിസൈൻ -സ്മിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിശാഖ് ഗിൽബെർട്, കോസ്റ്റും -ഇന്ദ്രൻസ് ജയൻ, മേക്കപ്പ് -സജി കാട്ടാക്കട, സ്റ്റീൽസ് -ഹരി തിരുമല, സബ് ടൈറ്റിൽ -വിവേക് രഞ്ജിത്ത്, പരസ്യകല -ലൈനോജ് റെഡ് ഡിസൈൻ, യെല്ലോ ടൂത്ത്സ്, പി.ആർ.ഒ -റോജിൻ കെ റോയ്.

വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് 2019 -ലാണ് കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആദ്യം സംവിധായികമാരിൽ നിന്ന് തിരക്കഥകൾ അയക്കാനായി ആവശ്യപ്പെട്ടു. 60 ഓളം തിരക്കഥകളിൽ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിർമാണത്തിനായി തെരഞ്ഞെടുത്തത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെ.എസ്.എഫ്.ഡി.സി സഹായം നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.