കെ.എസ്.എസ്.പി.എ. പത്തനംതിട്ട ട്രഷറികൾക്ക് മുൻപിൽ ധർണ നടത്തി

തിരുവല്ല : 80 വയസ്സ് കഴിഞ്ഞവർക്കും, കുറഞ്ഞ പെൻഷൻകാർക്കും 6 ഗഡു ഡി. എ. കുടിശിക അടിയന്തിരമായി അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ. സംസ്ഥാന സെക്രട്ടറി എസ്.മധുസുദനൻ പിള്ള ആവശ്യപ്പെട്ടു.
കുറഞ്ഞ പെൻഷൻ വാങ്ങി ഗ്രഹനാഥരായി വീട്ടിൽ കഴിയുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 1 വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ട്രഷറികൾക്ക് മുൻപിലും നടത്തുന്ന വിശദീകരണ യോഗത്തിൻറെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ട്രഷറികൾക്ക് മുൻപിൽ നടത്തിയ പ്രകടനവും,ധർണ്ണയും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
6 ഗഡു ഡി.എ. കുടിശിക(18% ) ഉടൻ അനുവദിക്കുക ,പെൻഷൻ പരിഷ്കരണ ഡി.എ.കുടിശികകൾ ഉടൻ വിതരണം ചെയ്യുക,മെഡിസെപ് അപാകതകൾ പരിഹരിക്കുക,ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക,വിലക്കയറ്റം തടയുക,സർക്കാരിന്റെ ധൂർത്തും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വഞ്ചനാദിനം ആചരിച്ചത്.
യോഗത്തിൽ പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോൺ തോമസ് മാമ്പറ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജി.റെജി,ഏബ്രഹാം വി.ചാക്കോ, പി.എ.മീരാപിള്ള, കെ.ഹാഷിം,ഏബ്രഹാം മാത്യു,അജയൻ പി. വേലായുധൻ,വരദരാജൻ പി.എൻ.,എൻ.എസ്.ജോൺ,ഗീവർഗീസ് പി.ജെ.,ജോൺ പി, എം.വി.കോശി,കെ.ആർ.മോഹനൻ,വി.എസ്.വിൽസൺ, ശ്യാമുവേൽ ഏബ്രഹാം,കെ.എസ്.കോശിരാജു എൻ,റ്റി.ജെ.ഏബ്രഹാം ,എം.തോമസ്,എ.അനിൽ,ഷേർലി തോമസ് ,മറിയാമ്മ വറുഗീസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles