സർവീസിനു സമയമാകും മുൻപ് സ്റ്റാൻഡിൽ ബസ് പിടിച്ചിട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ; മണിക്കൂറുകളോളം നഗരത്തെ കുരുക്കി ബസ് ഡ്രൈവറുടെ മണ്ടത്തരം

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – 4.30

Advertisements

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സമയമെത്തും മുൻപ് സ്റ്റാൻഡ് പിടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ നഗരത്തെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. കോട്ടയത്തു നിന്നും ചെങ്ങന്നൂർ പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസാണ് സർവീസ് സമയത്തിനു മുൻപ് റോഡിൽ പിടിച്ചിട്ടത്. ഇതോടെ ബസ് സ്റ്റാൻഡിനുള്ളിൽ മറ്റു ബസുകൾക്ക് കടന്നു പോകാനാവാത്ത സ്ഥിതിയായി. പൊലീസ് എത്തിയാണ് ബസ് മാറ്റി ഗതാഗതക്കുരുക്ക് പരിഹരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവങ്ങൾ. 4.40 ന് പന്തളം ഭാഗത്തേയ്ക്കു പോകേണ്ട കെ.എസ്.ആർ.ട.സി ബസ്, ഡ്രൈവർ 4.10 ഓടെ തന്നെ സ്റ്റാൻഡിന്റെ മുൻഭാഗത്ത് പിടിച്ചിടുകയായിരുന്നു. സ്റ്റാൻഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കഷ്ടിച്ച് ഒരു ബസിനു മാത്രമാണ് കടന്നു പോകാൻ സ്ഥലമുള്ളത്. ഈ സ്ഥലത്ത് സ്റ്റാൻഡ് പിടിച്ച് ബസ് പാർക്ക് ചെയ്തത് ഗതാഗതക്കുരുക്കിന് ഇടയാക്കി.

സ്റ്റാൻഡിനുള്ളിൽ മറ്റു ബസുകൾക്ക് കടന്നു പോകാൻ ഇടയില്ലാതെ വന്നതോടെ ഗതാഗതക്കുരുക്ക് എം.സി റോഡിലേയ്ക്കും വ്യാപിച്ചു. പത്തു മിനിറ്റ് കൊണ്ടു തന്നെ സ്റ്റാൻഡിലേയ്ക്കു കയറാനാവാതെ കെ.എസ്.ആർ.ടി.സി ബസുകളുടെ നിര അനുപമ തീയറ്റർ ഭാഗം വരെ നിരന്നു. ഇതേ തുടർന്നു, ഇതുവഴി എത്തിയ മറ്റു വാഹനങ്ങളും ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്നു, നാട്ടുകാരും ഓട്ടോഡ്രൈവർമാരും വിവരം അറിയിച്ചതോടെ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, സ്റ്റാൻഡിനുള്ളിൽ നിന്നും ബസ് പുറത്തേയ്ക്കു മാറ്റി യാത്രക്കാരെ ഇറക്കിയ ശേഷം പാർക്ക് ചെയ്തു.

കണ്ടക്ടർ എത്താത്തതിനെ തുടർന്നാണ് താൻ ബസ് എടുക്കാത്തതെന്ന് ഡ്രൈവർ ഇതിനിടെ പറയുകയും ചെയ്തു. ഏതായാലും അരമണിക്കൂറോളം കോട്ടയം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുകയായിരുന്നു ഈ ഡ്രൈവറുടെ അനധികൃത പാർക്കിംങ്.

Hot Topics

Related Articles