ആനവണ്ടിയിലെ ചതുരംഗപ്പാറ യാത്രയ്ക്ക് ആവേശത്തുടക്കം… ആദ്യ ദിനം രണ്ടു ബസുകൾ

കൊച്ചി: കെ.എസ്.ആർ.ടി.സി ഓണസമ്മാനമായൊരുക്കുന്ന ചതുരംഗപ്പാറ യാത്രയ്ക്ക് ആവേശത്തുടക്കം. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നു ആദ്യ സർവീസ് ആന്റണി ജോൺ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു

Advertisements

ആദ്യ ദിവസം രണ്ട് ബസുകളിലായി 80പേരാണ് മലയിടുക്കുകളുടെ മനോഹാരിത കാണാനെത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നും യാത്രക്കാരെത്തി. എറണാകുളം, പറവൂർ, ആലുവ, കാലടി, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരായിരുന്നു ഏറെയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലമുകളിലെ കാറ്റാടിപ്പാടത്തും, വ്യൂ പോയിന്റിലുമെത്തിയപ്പോൾ യാത്രക്കാർ ഏറെ സന്തോഷത്തിലായി.

അടിവാരക്കാഴ്ചയും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂർ, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരദൃശ്യങ്ങളും ഏറെ ആസ്വദിച്ചാണ് സംഘം മടങ്ങിയത്.

രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി, ലോവർ പെരിയാർ, നേര്യമംഗലം വഴിയാണ് രാവിലെ ഒൻപതിന് പുറപ്പെട്ട സംഘം രാത്രി 9.30ന് തിരികെ കോതമംഗലത്ത് എത്തിയത്.

ഇന്നുമുണ്ട് ട്രിപ്പ്
അവധി ദിനങ്ങൾ ഉന്നംവെച്ച് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന യാത്ര ഇന്നും തുടരും. നിരവധിപ്പേർക്കാണ് ഇന്നത്തെ യാത്രക്ക് ടിക്കറ്റ് ലഭിക്കാതെ പോയതെന്നും ഇവർക്കായി അടുത്ത ദിവസങ്ങളിൽ യാത്ര നടത്തുമെന്നും അധികൃതർ അറിയിച്ചു. അവധി ദിനങ്ങളാണ് ലക്ഷ്യമെങ്കിലും ആവശ്യക്കാരേറിയാൽ ഇടദിവസങ്ങളിലും ട്രിപ്പ് നടത്തും.

ആകർഷണം 700രൂപ

ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 700 രൂപയാണ് നിരക്കെന്നതാണ് ഇവരെ ആളുകളെ ആകർഷിച്ചത്.

ബുക്കിഗിന്: 94465 25773, 94479 84511

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.