തിരുവനന്തപുരം : രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കണ്ടക്ടര്‍ സീറ്റുകളില്‍ കണ്ടക്ടര്‍ക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതാണെന്ന് കെഎസ്ആര്‍ടിസി സി എം ഡി നിര്‍ദേശം നല്കി. എന്നാല്‍ വനിതാ കണ്ടക്ടര്‍മാരാണെങ്കില്‍ ഈ സീറ്റില്‍ സ്ത്രീ യാത്രക്കാരെ മാത്രമെ ഇരിക്കുവാന് അനുവദിക്കുകയുള്ളു. യാത്രക്കാര്‍ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പു വരുത്തണം.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൂര്‍ണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്കടക്കം ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും സീറ്റുകള്‍ ഒഴിച്ചിട്ട് സര്‍വ്വീസ് നടത്തുവാന്‍ സാധിക്കില്ല. ആയതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങള്‍ കര്‍ശനമായി പാലിക്കുവാനും ജീവനക്കാരെ അറിയിക്കുന്നതിനും യൂണീറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിയതായും സി എം ഡി അറിയിച്ചു.