മണ്ഡലമകര വിളക്ക്;  ബംഗളൂരുവില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പ്രത്യേക ബസ് സര്‍വ്വീസ് 

ബംഗളൂരു : മണ്ഡല മകരവിളക്ക് സീസൺ പ്രമാണിച്ച് ഡിസംബർ ഒന്ന് മുതൽ പ്രത്യേക സർവീസ് ആരംഭിക്കും.  കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കായി രണ്ട് പ്രത്യേക ബസ് സര്‍വ്വീസുമായി കര്‍ണാടക ആര്‍ ടി സി. ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വ്വീസും ഒരു ഐരാവത് വോള്‍വോ സര്‍വ്വീസുമാണ് ആരംഭിക്കുക. 

ഡിസംബര്‍ ഒന്ന് മുതല്‍ ഈ ബസ്സുകള്‍ സര്‍വീസ് തുടങ്ങും. രാജഹംസ സര്‍വ്വീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 7.29 ന് പമ്പയിലെത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐരാവത് വോള്‍വോ സര്‍വീസ് ഉച്ചയ്ക്ക് 2 മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.45 ന് പമ്പയിലെത്തും. തിരിച്ചുള്ള സര്‍വ്വീസ് രാജഹംസ പമ്പയില്‍ നിന്ന് വൈകിട്ട് 5 മണിക്ക് തിരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് ബംഗളൂരിവിലെത്തും. 

ഐരാവത് വോള്‍വോ നിലക്കലില്‍ നിന്ന് വൈകിട്ട് 6 മണിക്ക് തിരിച്ച് പിറ്റേന്ന് രാവിലെ 11 മണിക്ക് ബംഗളൂരുവിലെത്തും. ഇരു ബസ്സുകള്‍ക്കും മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ സ്‌റ്റോപ്പുണ്ടാകും.  ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

Hot Topics

Related Articles